അടിയന്തര അപ്പീലുകൾ

മലയാളം (ഇന്ത്യ)
1989 2015 2019 2020 2021 2022
5,332 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 3/9/2022

പ്രിയ മക്കളേ, നിങ്ങളായിരിക്കുന്നത് പോലെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്റെ പുത്രനായ യേശുവിന് സാക്ഷ്യം വഹിക്കാൻ വേണ്ടി എല്ലായിടത്തും അന്വേഷിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. മനുഷ്യകുലം സ്രഷ്ടാവിൽ നിന്ന് അകന്നിരിക്കുന്നു, എന്റെ പാവപ്പെട്ട മക്കൾ മറ്റ് അന്ധരെ നയിക്കുന്ന അന്ധന്മാരെപ്പോലെ നടക്കുന്നു. നിങ്ങൾ യേശുവിലേക്ക് തിരിയുകയും സത്യത്തിന്റെ വെളിച്ചം സ്വീകരിക്കുകയും ചെയ്യുക. നിങ്ങൾ പ്രാർത്ഥനയിൽ നിന്ന് പിന്തിരിയരുത്. നിങ്ങൾ അകലെയായിരിക്കുമ്പോൾ, നിങ്ങൾ സാത്താന്റെ ലക്ഷ്യമായിത്തീരുന്നു. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണ്, നിങ്ങൾ അവനെ മാത്രം പിന്തുടരുകയും സേവിക്കുകയും വേണം. നിങ്ങൾ ജീവിക്കുന്നത് മഹത്തായ ആത്മീയ യുദ്ധത്തിന്റെ സമയത്താണ്. കുമ്പസാരം, ദിവ്യബലി, പരിശുദ്ധ ജപമാല, വിശുദ്ധ ഗ്രന്ഥം, സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തോടുള്ള വിശ്വസ്തത: മഹത്തായ പോരാട്ടത്തിനുള്ള ആയുധങ്ങൾ ഇവയാണ്. വലിയ പരീക്ഷണങ്ങളുടെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തെ സ്നേഹിക്കുന്നവരെ പീഡിപ്പിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. നിങ്ങൾ ഇനിയും ഭൂമിയിൽ ഭീകരത കാണും. നിങ്ങൾ പിൻവാങ്ങരുത്. എന്ത് സംഭവിച്ചാലും നിങ്ങൾ യേശുവിന്റെ കൂടെ നിൽക്കുക. നിങ്ങൾ മറക്കരുത്: ദൈവത്തിൽ അർദ്ധസത്യം ഇല്ല. ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,331 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/9/2022

പ്രിയപ്പെട്ട മക്കളെ, മനുഷ്യത്വം ആത്മീയ അഗാധത്തിലേക്ക് നടക്കുന്നു, കുറച്ചുപേർമാത്രം വിശ്വാസത്തിൽ ഉറച്ചുനിൽക്കും. ദൈവത്തിൽ അർദ്ധസത്യമില്ല. പ്രാർഥനയിൽ കാൽമുട്ടുകൾ മടക്കുവിൻ, വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം ഇങ്ങനെ മാത്രമേ നിങ്ങൾക്ക് താങ്ങാനാവൂ. നിങ്ങളുടെ പ്രവൃത്തികളിൽ സത്യസന്ധത പുലർത്തുക. സ്വർഗ്ഗം നീതിമാൻമാർക്ക് മാത്രമുള്ളതാണ്. നിങ്ങൾ ലോകത്തിലാണ്, എന്നാൽ നിങ്ങൾ ലോകത്തിൽ നിന്നുള്ളവരല്ല. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,330 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 30/8/2022

പ്രിയ മക്കളേ, നിങ്ങളുടെ വിജയം കർത്താവിലാണ്. നിങ്ങൾ അവനിൽ നിന്ന് പിന്തിരിയരുത്. കനത്ത ആത്മീയ അന്ധകാരത്തിന്റെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തോടുള്ള സ്നേഹത്തിന്റെ അഭാവം എന്റെ പാവപ്പെട്ട പല മക്കളുടെയും ആത്മീയ മരണത്തിന് കാരണമാകും. അനേകം സമർപ്പിതരായ ആളുകൾ സത്യത്തിന്റെ വിപരീത ദിശയിൽ നടക്കും, നീതിമാന്മാർക്ക് വേദന വലുതായിരിക്കും. വിശ്വാസത്തിൽ തീക്ഷ്ണതയുള്ള പലരെയും നിസ്സംഗതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ ശത്രുക്കൾ ആസൂത്രണം ചെയ്യുന്നു. എന്ത് സംഭവിച്ചാലും, നിങ്ങൾ യേശുവിനൊപ്പം നിൽക്കുക, അവന്റെ സഭയുടെ യഥാർത്ഥ മജിസ്‌റ്റീരിയത്തിന്റെ പഠിപ്പിക്കലുകളിൽ നിന്ന് നിങ്ങൾ മാറരുത്. നിങ്ങളുടെ കരങ്ങൾ എനിക്ക് തരൂ, ഞാൻ നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. നിങ്ങൾ മറക്കരുത്: എല്ലാത്തിലും, ഒന്നാം സ്ഥാനം ദൈവത്തിന്. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,329 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 27/8/2022

പ്രിയ മക്കളേ, യൂദാസ് യൂദാസിനെ ഒറ്റിക്കൊടുക്കുന്നു. ആശയക്കുഴപ്പം എല്ലായിടത്തും വ്യാപിക്കും. എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുക, സത്യത്തിൽ നിന്ന് അകന്നുപോകരുത്. വിശുദ്ധിയിലേക്കുള്ള വഴി തടസ്സങ്ങൾ നിറഞ്ഞതാണ്, എന്നാൽ യേശുവിനൊപ്പം നടക്കുന്നവൻ ഒരിക്കലും പരാജയപ്പെടുകയില്ല. എന്ത് സംഭവിച്ചാലും, നിങ്ങൾ യേശുവിനൊപ്പം നിൽക്കുകയും അവന്റെ സഭയുടെ യഥാർത്ഥ മജിസ്‌റ്റീരിയത്തിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കുകയും ചെയ്യുക. ധൈര്യമായിരിക്കുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കും. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,328 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/8/2022

പ്രിയ മക്കളേ, നിങ്ങൾ കർത്താവിനെ അന്വേഷിക്കുവിൻ. അവൻ നിങ്ങളെ സ്നേഹിക്കുകയും തുറന്ന കരങ്ങളുമായി നിങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. നിങ്ങൾ ജീവിക്കുന്നത് മഹാകഷ്ടങ്ങളുടെ കാലത്താണ്, എന്നാൽ ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിങ്ങളുടെ ആത്മീയ ജീവിതത്തെ പരിപാലിക്കുക, ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചുതന്ന പാതയിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുത്. ദൈവം തിടുക്കത്തിലാണ്, ഇത് നിങ്ങളുടെ തിരിച്ചുവരവിന് പറ്റിയ സമയമാണ്. നിങ്ങളുടെ കൈകൾ കൂട്ടിക്കെട്ടരുത്. മനുഷ്യർ സത്യത്തിൽ നിന്ന് അകന്നുപോയതിനാൽ മനുഷ്യത്വം ആത്മീയ അഗാധത്തിലേക്ക് നടക്കുന്നു. നിങ്ങൾ ജാഗ്രത പാലിക്കുക. നിങ്ങളെ നിർബന്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നത് ഗൗരവമായി എടുക്കണം. ഞാൻ നിങ്ങളുടെ അമ്മയാണ്, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. എന്റെ യേശുവിന്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തിന്റെ പഠിപ്പിക്കലുകളിൽ നിന്ന് നിങ്ങൾ മാറരുത്. ദൈവത്തിൽ അർദ്ധസത്യമില്ല. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,327 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 23/8/2022

പ്രിയ മക്കളേ, ധൈര്യമായിരിക്കുക! എന്റെ യേശു നിങ്ങളുടെ അരികിലുണ്ട്. നിങ്ങൾ പിൻവാങ്ങരുത്! അവൻ ലോകത്തെ ജയിച്ചിരിക്കുന്നു, നിങ്ങളെ ഒരിക്കലും കൈവിടുകയില്ല. മറഞ്ഞിരിക്കുന്നവയെ കാണുകയും നിങ്ങളുടെ പേരുകൾ അറിയുകയും ചെയ്യുന്നവനിൽ നിങ്ങൾ വിശ്വസിക്കുക. നിങ്ങളുടെ വിശ്വാസത്തിന്റെ ജ്വാല ജ്വലിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ സ്നേഹിക്കുകയും സത്യത്തെ സംരക്ഷിക്കുകയും ചെയ്യുക. നിങ്ങൾ ജീവിക്കുന്നത് വലിയ ആത്മീയ ആശയക്കുഴപ്പങ്ങളുടെ കാലത്താണ്, എന്നാൽ കർത്താവിന്റെ കൂടെയുള്ളവർ വിജയിക്കും. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ, ദൈവത്തിന്റെ വിജയം നീതിമാന്മാർക്ക് വരും. നിങ്ങൾക്ക് ഇനിയും വർഷങ്ങളോളം കഠിനമായ പരീക്ഷണങ്ങൾ ഉണ്ടാകും, എന്നാൽ എല്ലാ വേദനകൾക്കും ശേഷം നിങ്ങൾ എന്റെ വിമല ഹൃദയത്തിന്റെ നിർണായക വിജയം കാണും. കർത്താവ് നിങ്ങളുടെ കണ്ണുനീർ തുടച്ചുനീക്കും, നീതിമാൻ വിശ്വസ്തനായിരുന്നതിന് പ്രതിഫലം ലഭിക്കും. മുന്നോട്ട് നീങ്ങുക! നിങ്ങൾ ചെയ്യേണ്ടവ, നിങ്ങൾ നാളത്തേക്കായി മാറ്റരുത്. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,326 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 20/8/2022

പ്രിയ മക്കളേ, നിങ്ങൾ സ്നേഹിക്കുകയും സത്യത്തെ സംരക്ഷിക്കുകയും ചെയ്യുക. സംശയങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. മനുഷ്യർ അസത്യത്തെ സ്വീകരിക്കുകയും കുറച്ചുപേർ മാത്രം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യും. നിങ്ങൾ അനുതപിക്കുകയും സന്തോഷത്തോടെ കർത്താവിനെ സേവിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രതിഫലം കർത്താവിൽ നിന്ന് ലഭിക്കും. എന്റെ യേശുവിന്റെ സുവിശേഷത്തോടും അവന്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തോടും നിങ്ങൾ വിശ്വസ്തരായിരിക്കുക. മനുഷ്യർ സത്യത്തിൽ നിന്ന് അകന്നുപോയതിനാൽ മനുഷ്യരാശി വേദനയുടെ കയ്പേറിയ പാനപാത്രം കുടിക്കും. നിങ്ങളുടെ വിശ്വാസത്തിന്റെ ജ്വാല ജ്വലിപ്പിക്കാനും എല്ലാ കാര്യങ്ങളിലും എന്റെ പുത്രനായ യേശുവിനെ അനുകരിക്കാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടത് ഈ ജീവിതത്തിലാണ്, മറ്റൊരു ജീവിതത്തിലല്ല. നിങ്ങളുടെ സമയത്തിന്റെ ഒരു ഭാഗം പ്രാർത്ഥനയ്ക്കായി നീക്കിവയ്ക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയൂ. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,325 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/8/2022

പ്രിയ മക്കളേ, നിങ്ങൾ ലോകത്തിൽ നിന്ന് പിന്തിരിഞ്ഞ് നിങ്ങൾ അദ്വിതീയമായി സൃഷ്ടിക്കപ്പെട്ട പറുദീസ ലക്ഷ്യമാക്കി ജീവിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ കഴിയൂ. നിങ്ങളുടെ പരിവർത്തനത്തിനുള്ള ഉചിതമായ സമയം ഇതാ. എന്റെ കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു, തുറന്ന കൈകളോടെ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ഉള്ളിലുള്ള ദൈവത്തിന്റെ നിക്ഷേപങ്ങളെ വിലമതിക്കുക. വഞ്ചിതരാകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. പലരും എളുപ്പമുള്ളവ അന്വേഷിക്കുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വിശാലമായ വാതിലുകൾ വാഗ്ദാനം ചെയ്യപ്പെടുകയും നിരവധി ആത്മാക്കൾ നഷ്ടപ്പെടുകയും ചെയ്യും. നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് ഞാൻ സഹിക്കുന്നു. ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചുതന്ന പാതയിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾ ചെയ്യേണ്ടവ, നിങ്ങൾ നാളത്തേക്കായി മാറ്റി വെക്കരുത്. സത്യത്തെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,324 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം. മാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ ദിവസം, ലഭിച്ചത് 15/8/2022

പ്രിയ മക്കളേ, ശരീരത്താലും ആത്മാവാലും സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ട നിങ്ങളുടെ അമ്മയാണ് ഞാൻ. പാപത്തിൽ നിന്ന് അകന്ന് ജീവിക്കാനും എന്റെ പുത്രനായ യേശുവിനെ അനുകരിക്കാൻ എല്ലായിടത്തും അന്വേഷിക്കാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നു. നിങ്ങൾ സ്വർഗ്ഗം തേടുവിൻ. മനുഷ്യനേത്രങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തത് എന്റെ യേശു നിങ്ങൾക്കായി കരുതിവച്ചിരിക്കുന്നു. നീതിമാന്മാർ നിത്യതയിൽ അനുഭവിക്കുന്ന ആനന്ദം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നിങ്ങളുടെ ആത്മീയ ജീവിതത്തെ പരിപാലിക്കുക. നിങ്ങൾ ഇവിടെ ഭൂമിയിലും പിന്നീട് എന്നോടൊപ്പം സ്വർഗത്തിലും സന്തോഷത്തോടെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുക. ദൈവത്തിന്റെ ശത്രുവിന്റെ പ്രവർത്തനം എന്റെ പാവപ്പെട്ട മക്കളിൽ പലരെയും രക്ഷയുടെ പാതയിൽ നിന്ന് അകറ്റും. സത്യവിശ്വാസങ്ങൾ നിഷേധിക്കപ്പെടുകയും ആശയക്കുഴപ്പം എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും. നിങ്ങളെ സത്യത്തിൽ നിന്ന് അകറ്റാൻ ആരെയും ഒന്നിനെയും അനുവദിക്കരുത്. എന്റെ ഈശോയോട് വിശ്വസ്തരായിരിക്കുവിൻ. അവനിലാണ് നിങ്ങളുടെ യഥാർത്ഥ വിമോചനവും രക്ഷയും. ധൈര്യമായിരിക്കുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,323 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/8/2022

പ്രിയ മക്കളേ, ദൈവത്തിൽ അർദ്ധസത്യമില്ല. അവന്റെ സുവിശേഷത്തിനും അവന്റെ സഭയുടെ പഠിപ്പിക്കലുകൾക്കും സുവിശേഷത്തിനും നിങ്ങളുടെ സ്വന്തം ജീവിതം വഴി സാക്ഷ്യം വഹിക്കാൻ എന്റെ യേശു നിങ്ങളെ വിളിക്കുന്നു. പ്രളയകാലത്തെക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, കർത്താവിങ്കലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവിന്റെ നിമിഷം വന്നിരിക്കുന്നു. പ്രാർത്ഥിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായിരിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയൂ. ആത്മാർത്ഥവും പൂർണ്ണവുമായ പ്രാർത്ഥന നിങ്ങളെ എന്റെ പുത്രനായ യേശുവിലേക്ക് നയിക്കും. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർ വേദനയുടെ കയ്പേറിയ പാനപാത്രം കുടിക്കും. വലിയ പീഡനം അനേകം സമർപ്പിതരെ തോൽവി സമ്മതിക്കാൻ ഇടയാക്കും. നിങ്ങൾ പിൻവാങ്ങരുത്. എന്റെ യേശു നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. എന്റെ ഈശോയുടെ വചനങ്ങളിലും കുർബാനയിലും ശക്തികൾ തേടുക. കുരിശില്ലാതെ വിജയമില്ല. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടാകും. നിങ്ങൾ അനുതപിക്കുകയും കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ ഈശോയുടെ കരുണ തേടുകയും ചെയ്യുക. ധൈര്യമായിരിക്കുക! നിങ്ങൾ സൗമ്യതയും താഴ്മയും ഉള്ളവരായിരിക്കുക, എല്ലാം നിങ്ങൾക്ക് ശുഭമായി അവസാനിക്കും. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,322 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/8/2022

പ്രിയ മക്കളേ, നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പിശാചിന്റെ പുക എല്ലായിടത്തും വലിയ ആത്മീയ അന്ധതയ്ക്ക് കാരണമാകും, പലരും സത്യ സഭയെ ഉപേക്ഷിക്കും. നിങ്ങൾ കർത്താവിന്റേതാണ്, അവൻ നിങ്ങളെ തുറന്ന കരങ്ങളോടെ കാത്തിരിക്കുന്നു. നിങ്ങൾ യേശുവിനോടുകൂടെ നിൽക്കുവിൻ. അവനിലാണ് നിങ്ങളുടെ രക്ഷ. എന്റെ ഈശോയുടെ സുവിശേഷത്തെ സ്വാഗതം ചെയ്യുക, അങ്ങനെ മാത്രമേ നിങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ കഴിയൂ. എന്ത് സംഭവിച്ചാലും, പഴയകാല പാഠങ്ങളോട് വിശ്വസ്തത പുലർത്തുക. പൂർണ്ണസത്യം ഇല്ലാത്തിടത്ത് ദൈവസാന്നിദ്ധ്യമില്ല. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,321 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/8/2022

പ്രിയ മക്കളേ, നിങ്ങൾ ഈ ലോകത്തിന്റെ മഹത്വം അന്വേഷിക്കരുത്. എല്ലാം കടന്നുപോകുന്നു, എന്നാൽ നിങ്ങളിലുള്ള ദൈവത്തിന്റെ കൃപ ശാശ്വതമായിരിക്കും! നിങ്ങളെ അടിമയാക്കാനും എന്റെ പുത്രനായ യേശുവിൽ നിന്ന് നിങ്ങളെ അകറ്റാനും പിശാചിനെ അനുവദിക്കരുത്. എന്റെ വിളിയോട് നിങ്ങൾ അനുസരണയുള്ളവരായിരിക്കുക. ഞാൻ നിങ്ങളോട് പറയുന്നത് ശ്രദ്ധയോടെ കേൾക്കുക, അപ്പോൾ നിങ്ങൾ വിശ്വാസത്തിൽ വലിയവരാകും. നിങ്ങളുടെ ഹൃദയങ്ങൾ തുറന്ന് നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം സ്വീകരിക്കുക. എന്റെ യേശുവിന്റെ സഭയ്ക്കുവേണ്ടി നിങ്ങളുടെ മുട്ടുകൾ മടക്കി പ്രാർത്ഥിക്കുക! ദൈവത്തിന്റെ ശത്രുക്കൾ പ്രവർത്തിക്കുകയും എന്റെ പാവപ്പെട്ട മക്കൾക്കിടയിൽ വലിയ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യും. സത്യത്തിൽ നിന്ന് നിങ്ങൾ തിരിഞ്ഞുകളയരുത്. നിങ്ങളുടെ തിരിച്ചുവരവിന് പറ്റിയ സമയം ഇതാ. നിങ്ങൾ മറക്കരുത്: ഈ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കണക്ക് നൽകാൻ നീതി വിധിയാളൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ആയിരിക്കുക. അവസാനം വരെ വിശ്വസ്‌തരായി നിലകൊള്ളുന്നവർ രക്ഷിക്കപ്പെടും. ഭയപ്പെടാതെ മുന്നോട്ട് പോവുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,320 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/8/2022

പ്രിയ മക്കളേ, പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് കർത്താവിന്റെ ഇഷ്ടത്തിന് അനുസൃതമായി ജീവിക്കുക. ദൈവത്തിന്റെ വെളിച്ചത്തിൽ നിന്ന് നിങ്ങൾ തിരിഞ്ഞുകളയരുത്. നിങ്ങളെ സത്യത്തിൽ നിന്ന് അകറ്റാൻ ശത്രുക്കൾ പ്രവർത്തിക്കും. നിങ്ങൾ ശ്രദ്ധിക്കുക! നിങ്ങൾ പ്രാർത്ഥനയിൽ നിന്ന് അകന്നിരിക്കുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായിത്തീരുന്നു. എന്റെ യേശു നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കൈകളോടെ നിങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. കുമ്പസാരക്കൂടിനെ സമീപിക്കുക, എന്റെ ഈശോയുടെ കരുണ തേടുക. നിങ്ങളുടെ വിജയം കുർബാനയിലാണ്. നിങ്ങളുടെ ഉള്ളിലുള്ള ദൈവത്തിന്റെ നിക്ഷേപങ്ങളെ വിലമതിക്കുക. നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്! പ്രയാസകരമായ സമയങ്ങൾ വരും, വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും വലിയ കഷ്ടപ്പാടുകൾ ഉണ്ടാകും. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,319 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/8/2022

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങൾക്ക് സംഭവിച്ച ഓർത്ത് ഞാൻ സഹിക്കുകയാണ്. കഴിഞ്ഞ കാലത്തെ വലിയ പാഠങ്ങൾ ഉപേക്ഷിക്കപ്പെടുകയും അസത്യം സത്യമായി സ്വീകരിക്കപ്പെടുകയും ചെയ്യും. വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ദുഃഖത്തിന്റെ സമയം ഇതാ. പിശാചിനെ ജയിക്കാൻ അനുവദിക്കരുത്. ദൈവത്തിൽ അർദ്ധസത്യമില്ല. ആത്മീയ അന്ധതയിൽ ജീവിക്കുന്നവരിലേക്ക് യേശുവിനെയും അവന്റെ സുവിശേഷത്തെയും അറിയിക്കുക. നീതിമാന്മാരുടെ നിശബ്ദത ദൈവത്തിന്റെ ശത്രുക്കളെ ശക്തിപ്പെടുത്തുന്നു. എന്തു സംഭവിച്ചാലും നിങ്ങൾ സത്യത്തിൽ നിലകൊള്ളുവിൻ. എന്റെ യേശുവിന്റെ സഭയുടെ യഥാർത്ഥ മജിസ്‌റ്റീരിയത്തിന്റെ പഠിപ്പിക്കലുകൾ ശ്രദ്ധിക്കുകയും പിശാചിന്റെ പുതുമകളിൽ നിന്ന് നിങ്ങളെ അകറ്റുകയും ചെയ്യുക. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അവനെ മാത്രം പിന്തുടരുകയും സേവിക്കുകയും വേണം. ധൈര്യംമായിരിക്കുക! സ്വർഗ്ഗമായിരിക്കണം എപ്പോഴും നിങ്ങളുടെ ലക്ഷ്യം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,318 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, Aracaju, Sergipe, ലഭിച്ചത് 31/7/2022

പ്രിയ മക്കളേ, നിങ്ങൾ ഓരോരുത്തരും പിതാവിനാലും, പുത്രനാലും, പരിശുദ്ധാത്മാവിലൂടെ സ്നേഹിക്കപ്പെടുന്നു. നിങ്ങൾ നീതിമാന്മാരായിരിക്കുക. കർത്താവ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ ഏറ്റവും മികച്ചത് നൽകുക, നിങ്ങൾക്ക് ഉദാരമായി പ്രതിഫലം ലഭിക്കും. നിങ്ങളെ നിർബന്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. കർത്താവിൽ നിന്ന് അകന്നിരിക്കുന്ന എല്ലാവരിലേക്കും എന്റെ അപേക്ഷകൾ എത്തിക്കുക. അവൻ നിങ്ങളെ സ്നേഹിക്കുകയും തുറന്ന കരങ്ങളുമായി കാത്തിരിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളുടെ അമ്മയാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്! കർത്താവിന്റെ കൂടെയുള്ളവർ ഒരിക്കലും തോൽവിയുടെ ഭാരം അനുഭവിക്കുകയില്ല. ദൈവം തിടുക്കത്തിലാണെന്നും ഇത് കൃപയുടെ സമയമാണെന്നും എല്ലാവരോടും പറയുക. ദൈവകൃപയില്ലാതെ ജീവിതം ജീവിതത്തിച്ചതിൽ പലരും പശ്ചാത്തപിക്കുന്ന ഒരു ദിവസം വരും, പക്ഷേ അപ്പോഴേക്കും വൈകും! കുരിശിനുമുമ്പിൽ നിങ്ങൾ വളരെയധികം പ്രാർത്ഥിക്കുക. എന്റെ യേശുവിന്റെ സഭയ പീഡിപ്പിക്കപ്പെടുകയും കാൽവരിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും. വിശ്വസ്‌തരായ അനേകം ശുശ്രൂഷകർ പുറത്താക്കപ്പെടുകയും മറ്റുള്ളവരെ നിശബ്ദരാക്കുകയും ചെയ്യും. എല്ലാ കഷ്ടതകൾക്കും ശേഷം, ദൈവത്തിന്റെ വിജയം സംഭവിക്കും, നീതിമാന്മാർ വലിയ സന്തോഷം അനുഭവിക്കും. നിങ്ങൾ പിൻവാങ്ങരുത്! കുരിശില്ലാതെ വിജയമില്ല. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,304 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത്, ലഭിച്ചത് 29/6/2022

പ്രിയ മക്കളെ, വിശുദ്ധിയിലേക്കുള്ള പാത തടസ്സങ്ങൾ നിറഞ്ഞതാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. ധൈര്യമായിരിക്കുക! എന്റെ യേശു നിങ്ങളോടു കൂടെ നടക്കുന്നു. പത്രോസ് പത്രോസല്ല; പത്രോസ് പത്രോസാകില്ല. ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കാൻ കഴിയില്ല, പക്ഷേ എല്ലാം നിങ്ങൾക്ക് വെളിപ്പെടും. എന്റെ യേശുവിനോടും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടും നിങ്ങൾ വിശ്വസ്തരായിരിക്കുക. ഈ നിമിഷം, സ്വർഗ്ഗത്തിൽ നിന്നും അസാധാരണമായ കൃപകൾ നിങ്ങളുടെ മേൽ വർഷിക്കാൻ ഞാനിടയാക്കും. ഭയം കൂടാതെ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,292 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/6/2022

പ്രിയ മക്കളെ, എന്റെ യേശുവിന്റെ സഭ ഏറ്റവും പ്രയാസകരമായി കടന്നുപോയ നിമിഷങ്ങളിൽ, വിശ്വാസികളായ സ്ത്രീപുരുഷന്മാരിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുകയും, നീതിമാൻ വിജയിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനത്താൽ സഭയുടെ വിജയം സംഭവിക്കും. കുരിശ് ഭാരമേറിയതായിരിക്കുമെങ്കിലും, വിജയിക്കുക, ഏകവും യഥാർത്ഥവുമായ എന്റെ യേശുവിന്റെ സഭയായിരിക്കും: കത്തോലിക്കാ തിരുസഭ. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നിങ്ങൾ സ്വയം അനുവദിക്കുകയും ചെയ്യുക. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ, കർത്താവ് നിങ്ങൾക്ക് വിജയം നൽകും. എന്റെ ഈശോയുടെ വചനങ്ങളിലും പരിശുദ്ധ കുർബാനയിലും (ദിവ്യകാരുണ്യത്തിലും) നിങ്ങൾ ശക്തി തേടുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, നിങ്ങളുടെ ഏക വഴിയും സത്യവും ജീവിനുമായൊരുവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ശത്രുക്കൾ പ്രവർത്തിക്കും, എന്നാൽ കർത്താവ് തന്റെ ജനത്തോടൊപ്പമായിരിക്കും. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,227 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/1/2022

പ്രിയ മക്കളെ, നിങ്ങൾ ദൈവത്തിന്റെ ശക്തിയിൽ ഉറച്ചു വിശ്വസിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പരിശുദ്ധമായവയെ നശിപ്പിക്കുക എന്നതാണ് തിരുസഭയുടെ ശത്രുക്കളുടെ പദ്ധതി. പരിശുദ്ധ കുർബാനയിലുള്ള എന്റെ യേശുവിന്റെ സാന്നിധ്യം പ്രതീകാത്മകമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗരൂകരായിരിക്കുക. തന്റെ തിരുശരീരത്താലും തിരുരക്തത്താലും ആത്മാവാലും ദൈവത്വത്താലും എന്റെ ഈശോ പരിശുദ്ധ കുർബാനയിൽ സന്നിഹിതനാണ്. നിങ്ങൾ എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങൾക്കൊപ്പം നില കൊള്ളുക. മോശം ഇടയന്മാർ ദൈവത്തിന്റെ ആലയത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയും, അനേകർക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. കുരിശിന്റെ മുമ്പാകെ വളരെയധികം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് ശത്രുക്കളെ ജയിക്കാൻ കഴിയൂ. നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിജയം പരിശുദ്ധ കുർബാനയിലാണ്. സത്യം സമ്പൂര്‍ണ്ണതയിൽ സൂക്ഷിക്കപ്പെടുന്നത് കത്തോലിക്കാ സഭയിൽ മാത്രമാണെന്നും, ദൈവത്തിൽ അർദ്ധസത്യം ഇല്ലെന്നും എല്ലാവരോടും പറയുക. ഭയമില്ലാതെ മുന്നേറുക! ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,212 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/12/2021

പ്രിയ മക്കളെ, നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. ക്രിസ്തുവിനെ എതിർക്കുന്നവൻ പ്രവർത്തിക്കുകയും, പല രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഒരു വലിയ യുദ്ധം ഉണ്ടാകുകയും, പലരും തെറ്റായ ആശയങ്ങൾക്ക് വഴങ്ങുകയും ചെയ്യും. ആത്മീയ മരണം എല്ലായിടത്തും വ്യാപിക്കും. ഏറ്റവും വേദനാജനകമായ നിമിഷങ്ങളിൽ, നിങ്ങൾ യേശുവിനൊപ്പം നിൽക്കുക. എന്തുതന്നെ സംഭവിച്ചാലും സത്യത്തിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ ജാഗരൂകരാകുക. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, ഞാൻ നിങ്ങളെ സുരക്ഷിതമായ പാതയിലൂടെ നയിക്കും. നിങ്ങൾ ലോകത്തെ വിട്ട് കർത്താവിനെ വിശ്വസ്തതയോടെ സേവിക്കുക. ധൈര്യമായിരിക്കുക! ദൈവത്തിന്റെ വിജയം നീതിമാൻമാർക്ക് ലഭിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,200 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/11/2021

പ്രിയ മക്കളെ, പരിപാവനമായ നിയമങ്ങൾ ഉപേക്ഷിക്കപ്പെടുകയും പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങളുടെ പാതയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ ധൈര്യപൂർവ്വം നേരിടുക. നിങ്ങൾ തനിച്ചല്ല. എന്റെ യേശു നിങ്ങളെ സ്നേഹിക്കുകയും, നിങ്ങളോടൊപ്പം നടക്കുകയും ചെയ്യുന്നു. നിങ്ങൾ പ്രാർത്ഥനയിൽ നിന്നും അകന്ന് ജീവിക്കരുത്. എന്റെ കർത്താവ് നിങ്ങൾക്കായി കാത്തിരിക്കുന്നു. വിശ്വാസത്തിൽ ശക്തരായിരിക്കുവാൻ പരിശുദ്ധ കുർബാനയിൽ അവിടുത്തെ തേടുക. നിങ്ങൾ യേശുവിന്റേതാണെന്ന് തെളിയിക്കേണ്ടത് ഈ ജീവിതത്തിലാണ്, മറ്റൊന്നിലല്ല. ലോകത്തിലെ കാര്യങ്ങൾ നിങ്ങളെ കർത്താവിൽ നിന്നും അകറ്റാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, ഞാൻ നിങ്ങളെ വിശുദ്ധിയുടെ പാതയിലൂടെ നയിക്കും. ഭയം കൂടാതെ മുന്നേറുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ മറക്കരുത്: എല്ലാത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,198 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/11/2021

പ്രിയ മക്കളെ, നിങ്ങളുടെ ആത്മീയ ജീവിതത്തെ പരിപാലിക്കുക. എന്റെ യേശുവിൽ നിന്ന് നിങ്ങളെ അകറ്റുന്ന എല്ലാത്തിൽ നിന്നും അകന്നു നിൽക്കുക, അപ്പോൾ മാത്രമേ നിങ്ങൾക്ക് രക്ഷ നേടാൻ കഴിയൂ. നിങ്ങൾ യേശുവിനോടും അവിടുത്തെ ഏക സത്യസഭയുടെ പഠനങ്ങളോടും വിശ്വസ്തരായിരിക്കുക. ദൈവത്തിന്റെ യഥാർത്ഥ മക്കളെപ്പോലെ നിങ്ങൾ പെരുമാറുക. പാപ പ്രകോപനത്താലുള്ള എല്ലാ മാലിന്യങ്ങളിൽ നിന്നും നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുക. സ്വർഗ്ഗം നിങ്ങളെ സന്തോഷത്തോടെ കാത്തിരിക്കുന്നു. ആത്മാക്കൾ വിളിക്കപ്പെടുകയും കർത്താവിനെ കാണാൻ പോകുകയും ചെയ്യുമ്പോൾ മാലാഖമാരും വിശുദ്ധരും സന്തോഷിക്കുന്നു. എന്റെ മകനായ യേശുവിനോടുള്ള വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിക്കുന്ന ആത്മാക്കൾക്ക് സ്വർഗ്ഗത്തിൽ വലിയ സന്തോഷമുണ്ടാകും. നിങ്ങൾ എപ്പോഴും ഓർക്കുക: നിങ്ങൾ ഈ ലോകത്തിലാകുന്നു, എന്നാൽ നിങ്ങൾ ലോകത്തിൽ നിന്നുള്ളവരല്ല. വഴിതെറ്റിപ്പോയ (നഷ്ടപ്പെട്ടുപോയ) ആത്മാക്കളെപ്രതി കേഴുകയാണ് ഭൂമി. നിങ്ങൾ ജാഗരൂകരാകുക! നിങ്ങളെ വഞ്ചിക്കാനും അടിമയാക്കാനും പിശാചിനെ അനുവദിക്കരുത്! നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. നിങ്ങൾ എപ്പോഴും സ്വർഗ്ഗത്തിലെ നിധികൾ അന്വേഷിക്കുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എന്നാൽ നിങ്ങളിലുള്ള ദൈവത്തിന്റെ കൃപ ശാശ്വതമായിരിക്കും. നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥിക്കുക. അന്ധകാരം തിരഞ്ഞെടുക്കുന്നവർക്ക്: വെളിച്ചത്തിലേക്ക് മടങ്ങാൻ സാധിക്കുകയില്ല. നിങ്ങൾ എന്റെ പുത്രനായ യേശുവിൽ നിന്നുള്ളവരാണെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടത് ഈ ജീവിതത്തിലാണ്, മറ്റൊരു ജീവിതത്തിലല്ല. വിരുദ്ധമായ പഠിപ്പിക്കലുകൾ എന്റെ യേശുവിൽ നിന്നും വരുന്നതല്ല. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ സംരക്ഷിക്കുകയും ചെയ്യുക. ധൈര്യമായിരിക്കുക! നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ദൈവത്തിന്റെ ശത്രുക്കൾ പ്രവർത്തിക്കും, പക്ഷേ ദൈവത്തിൽ അർദ്ധസത്യമില്ല. ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ച പാതയിലൂടെ മുന്നേറുക! ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,197 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 30/10/2021

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ്. നിങ്ങൾ സൗമ്യതയും താഴ്മയും ഉള്ളവരായിരിക്കുക, എന്നാൽ മാത്രമേ ദൈവത്തിൽ നിന്നും വരുന്നതിനെ സ്വീകരിക്കാൻ കഴിയൂ. നിങ്ങൾ ലോകത്തിൽ നിന്നും പിന്തിരിയുക, പറുദീസായായെ ലക്ഷ്യമാക്കി ജീവിക്കുക, അതിനു വേണ്ടിയാണ് നിങ്ങൾ അതുല്യമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവം തിടുക്കത്തിലാണെന്നും, നിങ്ങളുടെ മടങ്ങിവരവിനുള്ള ഉചിതമായ സമയം ഇതാണെന്നും എല്ലാവരോടും പറയുക. നിങ്ങൾ മാനസാന്തരപ്പെടുവിൻ, പശ്ചാത്താപമാണ് വിശുദ്ധിയിലേക്കുള്ള പാതയിലെ ആദ്യപടി. പിശാച് എന്റെ ഭക്തരോട് വളരെ ക്രോധത്തോടെ പ്രവർത്തിക്കും, പക്ഷേ നിങ്ങൾ ഭയപ്പെടേണ്ട. സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ പരാജയപ്പെടുകയില്ല. നിങ്ങളുടെ പ്രതിരോധ ആയുധം സത്യമാണ്. കുമ്പസാരം, പരിശുദ്ധ കുർബാന എന്നീ കൂദാശകളിൽ നിങ്ങൾ ശക്തി തേടുക. നിങ്ങളുടെ വിജയം കർത്താവിലാണ്. ധൈര്യമായിരിക്കുക. നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,187 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 5/10/2021

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, എന്റെ സ്നേഹം നിങ്ങൾക്ക് നൽകുവാനാണ് ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, എൻ്റെ ഈശോയുടെ സുവിശേഷം സ്വീകരിക്കുകയും ചെയ്യുക. കുമ്പസാരമെന്ന കൂദാശയിലൂടെ നിങ്ങൾ അവിടുന്നിൽ നിന്നും കാരുണ്യം തേടുക. എൻ്റെ ഈശോ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ ആത്മാർത്ഥവും ധീരവുമായ സമ്മതത്തിനായി കാത്തിരിക്കുന്നു. നിങ്ങൾ മാനസാന്തരപ്പെടുകയും, നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേയ്ക്ക് തിരിയുകയും ചെയ്യുക. നിങ്ങൾ ലോകത്തിൽ നിന്നും പിന്തിരിയുക, അപ്പോൾ നിങ്ങളുടെ വിശ്വാസത്തിൽ വലിയവരായിത്തീരും. ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ച വഴിയിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊത്തായിരിക്കുക. ദുഷ്ടരായ ഇടയന്മാരുടെ പ്രവർത്തനങ്ങൾ എന്റെ ഈശോയുടെ സഭയ്ക്ക് ഗുരുതരമായ ദോഷം ചെയ്യും, പക്ഷേ നിങ്ങൾ പിൻവാങ്ങരുത്. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിൻ്റെ ശത്രുക്കളെ ശക്തിപ്പെടുത്തുന്നു. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രതിരോധത്തിനുള്ള ഏറ്റവും മികച്ച ആയുധം സത്യമാണ്. ഭയം കൂടാതെ നിങ്ങൾ മുന്നേറുക! എല്ലാ പീഡനങ്ങൾക്കും ശേഷം, ദൈവത്തിന്റെ വിജയം നീതിമാന്മാർക്ക് ലഭിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,184 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, പ്രത്യക്ഷീകരണങ്ങളുടെ 34 -ാം വാർഷികത്തിൽ നൽകപ്പെട്ടത്, ലഭിച്ചത് 29/9/2021

പ്രിയ മക്കളെ, നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാൻ, എന്റെ ഈശോ, എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുകയാണ്. എന്റെ ക്ഷണത്തിന് നിങ്ങൾ അനുസരണമുള്ളവരാകുക. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ നിർബന്ധിക്കാനല്ല, എന്നാൽ, ദൈവം തിടുക്കത്തിലാണെന്നും, ഇത് കൃപയുടെ സമയമാണെന്നും എല്ലാവരോടും പറയുക. നിങ്ങൾ നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഈശോയിൽ വിശ്വസിക്കുക. അവിടുന്ന് നിങ്ങളുടെ വലിയ സുഹൃത്താണ്, നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നിങ്ങൾ എല്ലാ തിന്മകളിൽ നിന്നും പിന്തിരിയുകയും, കർത്താവിനെ വിശ്വസ്തതയോടെ ശുശ്രൂഷിക്കുകയും ചെയ്യുക. മനുഷ്യർ സ്രഷ്ടാവിൽ നിന്ന് അകന്നുപോയതിനാൽ, മനുഷ്യകുലം ആത്മീയമായ ദാരിദ്രത്തിലായിരിക്കുകയാണ്. നിങ്ങൾ (ദൈവത്തിലേക്ക്) തിരിയുക. തുറന്ന കരങ്ങളുമായി എന്റെ കർത്താവ് നിങ്ങളെ കാത്തിരിക്കുന്നു. വളരെ കുറച്ചുപേർ മാത്രം വിശ്വാസത്തിൽ ദൃഢതയോടെ നിൽക്കാൻ പോകുന്ന വലിയ പരീക്ഷണങ്ങളുടെ ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ആത്മീയജീവിതത്തിൽ ശ്രദ്ധാലുവായിരിക്കുക. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ സുവിശേഷം സ്വീകരിക്കുകയും, എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായി തുടരുകയും ചെയ്യുക. ഞാൻ നിങ്ങളുടെ മാതാവാകുന്നു, നിങ്ങളോരോരുത്തരെയും പിതാവ്, പുത്രനിലൂടെ, പരിശുദ്ധാത്മാവ് വഴിയായി സ്നേഹിക്കുന്നുവെന്ന് നിങ്ങളോടു പറയാൻ ആണ് സ്വർഗ്ഗത്തിൽ നിന്നും ഞാൻ വന്നത്. കർത്താവിന്റെ സ്നേഹത്താൽ നിങ്ങൾ നിങ്ങളെത്തന്നെ നിറയ്ക്കുക. നിങ്ങളുടെ പാപപൂർണ്ണമായ ഭൂതകാലത്തിനായി നിങ്ങൾ കൊതിക്കരുത്. നിങ്ങളുടെ ലക്ഷ്യം സ്വർഗ്ഗമാണ്. നിങ്ങൾ പിൻവാങ്ങരുത്. വർഷങ്ങളായി ഞാൻ ചൂണ്ടിക്കാണിച്ച പാതയിലൂടെ നിങ്ങൾ മുന്നേറുക. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക. നിങ്ങളുടെ യഥാർത്ഥവും ഏക രക്ഷകനുമായവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,174 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/9/2021

പ്രിയ മക്കളെ, മോശമായ ഇടയന്മാർ കാരണം, വിശ്വാസ തീക്ഷ്ണതയുള്ള അനേകർ, സംശയങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്ന ദിവസങ്ങൾ വരുന്നതാണ്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ യേശുവിൽ വിശ്വസിക്കുക. നിങ്ങൾ അവനിൽ വിശ്വസിക്കുകയും, അവിടുത്തെ പഠനങ്ങൾ സ്വീകരിക്കുകയും ചെയ്യുക. സത്യത്തെ പ്രതിരോധിക്കാൻ തിരഞ്ഞെടുത്ത പലരും നിങ്ങളെ മറ്റ് ദിശകളിലേക്ക് നയിക്കുന്നെങ്കിൽകൂടിയും, എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങൾക്കൊപ്പം നിങ്ങൾ നിലകൊള്ളുക. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. കുമ്പസാരം, പരിശുദ്ധ കുർബാന, വിശുദ്ധ ഗ്രന്ഥം, പരിശുദ്ധ ജപമാല, എൻ്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠ, തിരുസഭയുടെ യഥാർത്ഥ പ്രബോധനത്തോടുള്ള വിശ്വസ്തത. മേൽപ്പറഞ്ഞവയാകുന്നു വിജയത്തിനായുള്ള നിങ്ങളുടെ ആയുധങ്ങൾ. ഭയം കൂടാതെ നിങ്ങൾ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,172 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/9/2021

പ്രിയ മക്കളെ, വിശ്വാസത്തിന്റെ മഹത്തായ സത്യങ്ങൾ നിഷേധിക്കുന്ന കൊള്ളരുതാത്ത ഇടയന്മാരുടെ പ്രവർത്തനം മനുഷ്യരെ അത്ഭുതപ്പെടുത്തും. എന്തുതന്നെ സംഭവിച്ചാലും, വ്യാജ പ്രബോധനങ്ങളുടെ പടുകുഴിയിലേക്ക് വലിച്ചിഴയ്ക്കാൻ നിങ്ങൾ പിശാചിനെ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. നിങ്ങൾ നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. നിങ്ങൾക്ക് ഇനിയും വർഷങ്ങളോളം കഠിനമായ പരീക്ഷണങ്ങൾ ഉണ്ടാകും, എന്നാൽ അവസാനം വരെ വിശ്വസ്തരായി തുടരുന്നവർക്ക് കർത്താവിൽ നിന്ന് വലിയ പ്രതിഫലം ലഭിക്കും. എൻ്റെ ഈശോയുടെ വചനങ്ങളിലൂടെയും, ദിവ്യകാരുണ്യത്തിലൂടെയും നിങ്ങൾ ശക്തി തേടുക. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങൾ നിരാശരാകുത്. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,144 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 29/6/2021

പ്രിയ മക്കളെ, ധൈര്യമായിരിക്കുക! എന്റെ ഈശോയ്ക്ക് നിങ്ങളുടെ ധീരവും പരസ്യമായതുമായ സാക്ഷ്യം ആവശ്യമാണ്. എൻ്റെ ഈശോയുടെ സഭയ്ക്കുവേണ്ടി നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കാൽവരിയാത്ര വേദനാജനകമായിരിക്കും. നീതിഷ്ഠർക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ, എൻ്റെ ഈശോയോടു വിശ്വസ്തരായിരിക്കുക. അവിടുന്ന് നിങ്ങളെ സ്നേഹിക്കുകയും, നിങ്ങളിൽ നിന്നും ധാരാളം പ്രതീക്ഷിക്കുകയും ചെയ്യുന്നു. വലിയൊരു വിശ്വാസത്തകർച്ചയിലേക്കാണ് (കപ്പൽഛേതം) നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സത്യത്തെ പ്രതിരോധിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ധാരാളംപേർ കളങ്കിതരാകുകയും, വ്യാജ പ്രത്യയശാസ്ത്രങ്ങളെ പുൽകുകയും ചെയ്യും. ദൈവ ഭവനത്തിൽ മരണത്തിൻ്റെ സാന്നിധ്യം (മരണം) ഉണ്ടാകും, എന്നാലും വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്ന സമർപ്പിതരായ ശുശ്രൂഷകർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ ആശ്ലേഷിക്കുകയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. സത്യം കാത്തുകൊണ്ട് നിങ്ങൾ മുന്നേറുക. എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ പിന്തിരിയരുത്. താക്കോൽ ഉപേക്ഷിക്കുകയും, സഞ്ചിയിൽ മുറുകെപ്പിടിക്കുകയും ചെയ്യുക (ഉത്തരത്തിലുള്ളത് എടുക്കുകയും വേണം, കക്ഷത്തിലുള്ളത് പോകുകയും ചെയ്യരുത് എന്ന മനോഭാവം): എന്നതാകുന്നു വലിയ ആത്മീയ തകർച്ചയുടെ കാരണം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,143 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/6/2021

പ്രിയ മക്കളെ, നിങ്ങൾ എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് ക്ഷണിക്കാനാണ്. നിങ്ങൾ മാനസാന്തരപ്പെടുക, വിശ്വസ്തതയോടെ കർത്താവിനെ ശുശ്രൂഷിക്കുക. ധാർമ്മികമായധഃപതിച്ച മനുഷ്യവർഗ്ഗം സുഖപ്പെടേണ്ടതുണ്ട്. നിങ്ങൾ നിങ്ങളുടെ ഏക രക്ഷകനിലേക്ക് തിരിയുക. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ജാഗരൂകരാകുക. നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ, എങ്കിൽ മാത്രമെ വരാൻ പോകുന്ന കുരിശിൻ്റെ ഭാരം നിങ്ങൾക്ക് വഹിക്കാനാകുകയുള്ളൂ. പ്രളയകാലത്തേക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ ആത്മാർത്ഥവും ധൈര്യപൂർണ്ണവുമായ സമ്മതത്തിനുള്ള നിമിഷം വന്നു ചേർന്നിരിക്കുന്നു. എൻ്റെ ഈശോ തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ പിന്തിരിയരുത്. നിങ്ങൾക്ക് ഇനിയും വർഷങ്ങളോളം കഠിനമായ പരീക്ഷണങ്ങൾ ഉണ്ടാകും. ദൈവീകസത്യം നിന്ദിക്കപ്പെടുകയും, മനുഷ്യൻ വ്യാജ തത്വങ്ങളെ ആശ്ലേഷിക്കുകയും ചെയ്യും. കഠിനമായ, ആത്മീയ ആശയക്കുഴപ്പം, എല്ലായിടത്തും ഭയങ്കരമായിരിക്കും, എന്നാൽ അവസാനം വരെ വിശ്വസ്തരായി തുടരുന്നവർക്ക് വലിയ പ്രതിഫലം ലഭിക്കും. പ്രാർത്ഥനയിലും, സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ മുന്നേറുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,142 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, വിശുദ്ധ സ്നാപക യോഹന്നാൻ്റെ ജനന തിരുനാൾ ദിവസം, ലഭിച്ചത് 24/6/2021

പ്രിയ മക്കളെ, നിങ്ങൾക്ക് സംഭവിക്കാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. സ്നാപക യോഹന്നാൻ്റെ ധൈര്യമുള്ള കുറച്ചുപേരും, ധാരാളം യൂദാസുമാരുമടങ്ങുന്ന ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വ്യാജ പ്രബോധനങ്ങളുടെ ചെളിപുരളാൻ നിങ്ങൾ സ്വയം അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. ധൈര്യമായിരിക്കുക. ഭൂതകാല അനുഭവങ്ങളെ നിങ്ങൾ മറക്കരുത്. എന്റെ ഈശോയുടെ സത്യമാണ്, നിങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ ആയുധം. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളോട് വിശ്വസ്തരായിരിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടു കൂടെയുണ്ടാകുന്നതാണ്. നിങ്ങൾ ഭയം കൂടാതെ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,141 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 22/6/2021

പ്രിയ മക്കളെ, എന്റെ ഈശോയുടെ സത്യത്തെ നിങ്ങൾ സ്വീകരിക്കുക. ദുഷ്‌കരമായ നിമിഷങ്ങളിൽ, എന്റെ ഈശോയുടെ സഭയെ പ്രകാശിപ്പിക്കുന്ന തേജസ്സായിരിക്കും സത്യം. പ്രതിരോധത്തിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച ആയുധം സത്യമാകുന്നു. കൂടുതൽ സമർപ്പിതരെ, സത്യത്തിൽ നിന്നും അകറ്റാൻ വ്യാജസഭ വലിയ ആശയക്കുഴപ്പം വിതയ്ക്കുന്നതാണ്, അത്തരമൊരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. അനേകരാൽ ദിവ്യകാരുണ്യം നിന്ദിക്കപ്പെടുകയും, വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വേദന വലുതായിരിക്കുകയും ചെയ്യും. നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. ദൈവത്തോടൊപ്പം നടക്കുന്നവർ വിജയികളാകും. നിങ്ങൾ പിൻവാങ്ങരുത്. ഭയംകൂടാതെ നിങ്ങൾ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,140 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/6/2021

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുല മാതാവാണ്, നിങ്ങൾക്ക് എന്താണ് സംഭവിക്കാനിരിക്കുന്നത് എന്ന് എനിക്കറിയാം. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. പുതിയ ക്രമത്തിലുള്ള വ്യാജസഭ സത്യത്തെ വീർപ്പുമുട്ടിക്കുന്നതാണ്. വലിയ തോതിൽ, എൻ്റെ പാവപ്പെട്ട മക്കളെ, സത്യത്തെക്കുറിച്ചുള്ള അറിവിൽ നിന്നും അകറ്റുക എന്നതാണ് ശത്രുക്കളുടെ പദ്ധതി. നിങ്ങൾ ജാഗരൂകരായിരിക്കുക. എന്റെ എല്ലാ പാവപ്പെട്ട മക്കളോടും, എന്റെ ഈശോയുടെ സത്യത്തെ നിങ്ങൾ വിളംബരം ചെയ്യുക. സത്യത്തെക്കുറിച്ച അറിവ് ഇല്ലാതാകുമ്പോൾ, സങ്കടകരമായൊരു ആത്മീയാന്ധത അവിടെ കടന്നു വരുന്നതാണ്. മനുഷ്യകുലം നിയന്ത്രണ വിധേയമാക്കപ്പെടും, എന്നാൽ കർത്താവിൽ നിന്നുള്ളവർ സംരക്ഷിക്കപ്പെടും. പ്രാർത്ഥനയിലും പരിശുദ്ധ കുർബാനയിലും നിങ്ങൾ ശക്തി തേടുക. കുരിശില്ലാതെ വിജയമില്ല. എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ ഈശോയോടൊപ്പമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,088 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 20/2/2021

പ്രിയ മക്കളെ, വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളെ സത്യത്തിന്റെ പാതയിൽ നിന്നും അകറ്റാൻ പിശാച് ആഗ്രഹിക്കുന്നു, എന്നാൽ പ്രാർത്ഥനയുടെ ശക്തിയാൽ നിങ്ങൾക്ക് അവനെ മറികടക്കാൻ കഴിയും. സത്യത്തോടുള്ള സ്നേഹം എന്നത് ദൈവജനത്തിനുള്ള വിജയത്തിൻ്റെ ഉറപ്പാകുന്നു. നിങ്ങൾ സുവിശേഷം സ്വീകരിക്കുക. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് നിങ്ങൾ വിശ്വസ്തരായിരിക്കുക. ദൈവത്തിന്റെ ശത്രുക്കൾ എല്ലായിടത്തും വ്യാപിക്കും. അവർ തിരുസഭയിൽ വിയോജിപ്പു വിതയ്ക്കുകയും, എന്റെ പാവപ്പെട്ട മക്കൾ വേദനയുടെ കയ്പേറിയ പാനപാത്രത്തിൽ നിന്നും കുടിക്കുകയും ചെയ്യും. നിങ്ങൾ ധൈര്യമായിരിക്കുക. നിങ്ങൾ പിന്തിരിയരുത്. കർത്താവിനോടൊപ്പമുള്ളവൻ ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവിക്കുകയില്ല. മഹാ പീഡനങ്ങളുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, എന്നാൽ ഞാൻ നിങ്ങൾക്കു ചൂണ്ടിക്കാണിച്ച പാതയിൽ നിങ്ങൾ ഉറച്ചുനിൽക്കുക. നിങ്ങൾ തനിച്ചല്ല. എന്റെ ഈശോ നിങ്ങളുടെ പക്ഷത്താണ്! ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


5,066 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/1/2021

പ്രിയ മക്കളെ, ഞാൻ സമാധാനത്തിന്റെ രാജ്ഞിയാണ്. ആത്മാർത്ഥമായ പരിവർത്തനത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതിനും, കർത്താവിലേക്ക് മടങ്ങുന്നതിനുള്ള ഉചിതമായ സമയം ഇപ്പോഴാകുന്നു എന്നു പറയുവാനുമാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത്. യഥാർത്ഥ സഭയും വ്യാജ സഭയും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കും. നിങ്ങൾ ഈശോയോടൊപ്പം ആയിരിക്കുക. വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വേദനയുടെ സമയം നോക്കിക്കാണുക. ഒന്നും എളുപ്പമാകില്ല, എങ്കിലും കർത്താവ് തന്റെ ജനത്തിന് അനുകൂലമായി പ്രവർത്തിക്കും. നിങ്ങൾ നിങ്ങളുടെ പ്രത്യാശ നഷ്ടപ്പെടുത്തരുത്. അവസാനം വരെ വിശ്വസ്തരായി തുടരുന്നവർക്ക് നീതിമാന്മാരുടെ പ്രതിഫലം ലഭിക്കും. നിങ്ങളുടെ ആത്മാർത്ഥവും ധീരവുമായ സാക്ഷ്യത്തിനായി എന്റെ കർത്താവ് കാത്തിരിക്കുന്നു. പ്രാർത്ഥനയിലും പരിശുദ്ധ കുർബാനയിലും നിങ്ങൾ ശക്തി തേടുക. എന്റെ അപേക്ഷകൾക്കു നിങ്ങൾ ചെവി തരിക, എന്തെന്നാൽ നിങ്ങളുടെ വഴിയും, സത്യവും, ജീവനുമായവനിലേക്കു നിങ്ങളെ നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുരിശില്ലാതെ വിജയമില്ല. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക. ഞാൻ നിങ്ങളോടൊപ്പം നടക്കുകയും, സുരക്ഷിതമായ പാതയിലൂടെ നിങ്ങളെ നയിക്കുകയും ചെയ്യും. നിങ്ങൾ കർത്താവിന്നുള്ളവരാകുക. നിങ്ങളെ അഗാധത്തിലേക്ക് വലിച്ചിഴക്കാൻ, വ്യാജ പ്രബോധനങ്ങളുടെ അഴുക്കിനെ, നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുക. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. നിങ്ങൾ എന്നെ ശ്രവിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.Buscar no site:
Loja Virtual
Loja Virtual
Clique para comprar artigos religiosos.
Fazer download do Aplicativo Android


അടിയന്തര അപ്പീലുകൾ - Facebook

അടിയന്തര അപ്പീലുകൾ

സമാധാനത്തിന്റെ രാഞ്ജിയായ നമ്മുടെ അമ്മ
അങ്കുറ, ബഹിയ, ബ്രസീൽ
português (Brasil) / Portuguese (Brazil) español (España, alfabetización internacional) / Spanish (Spain, International Sort) English (United States) / English (United States) العربية (الإمارات العربية المتحدة) / Arabic (United Arab Emirates) Deutsch (Deutschland) / German (Germany) italiano (Italia) / Italian (Italy) français (France) / French (France) українська (Україна) / Ukrainian (Ukraine) polski (Polska) / Polish (Poland) русский (Россия) / Russian (Russia) 中文(中国) / Chinese (Simplified, China) 日本語 (日本) / Japanese (Japan) čeština (Česká republika) / Czech (Czech Republic) മലയാളം (ഇന്ത്യ) / Malayalam (India) 한국어(대한민국) / Korean (Korea) עברית (ישראל) / Hebrew (Israel) hrvatski (Hrvatska) / Croatian (Croatia)