മലയാളം (ഇന്ത്യ)
1989
2015
2019
2020
2021
2022
5,227 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/1/2022
പ്രിയ മക്കളെ, നിങ്ങൾ ദൈവത്തിന്റെ ശക്തിയിൽ ഉറച്ചു വിശ്വസിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പരിശുദ്ധമായവയെ നശിപ്പിക്കുക എന്നതാണ് തിരുസഭയുടെ ശത്രുക്കളുടെ പദ്ധതി. പരിശുദ്ധ കുർബാനയിലുള്ള എന്റെ യേശുവിന്റെ സാന്നിധ്യം പ്രതീകാത്മകമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗരൂകരായിരിക്കുക. തന്റെ തിരുശരീരത്താലും തിരുരക്തത്താലും ആത്മാവാലും ദൈവത്വത്താലും എന്റെ ഈശോ പരിശുദ്ധ കുർബാനയിൽ സന്നിഹിതനാണ്. നിങ്ങൾ എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങൾക്കൊപ്പം നില കൊള്ളുക. മോശം ഇടയന്മാർ ദൈവത്തിന്റെ ആലയത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയും, അനേകർക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. കുരിശിന്റെ മുമ്പാകെ വളരെയധികം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് ശത്രുക്കളെ ജയിക്കാൻ കഴിയൂ. നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിജയം പരിശുദ്ധ കുർബാനയിലാണ്. സത്യം സമ്പൂര്ണ്ണതയിൽ സൂക്ഷിക്കപ്പെടുന്നത് കത്തോലിക്കാ സഭയിൽ മാത്രമാണെന്നും, ദൈവത്തിൽ അർദ്ധസത്യം ഇല്ലെന്നും എല്ലാവരോടും പറയുക. ഭയമില്ലാതെ മുന്നേറുക! ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
5,212 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/12/2021
പ്രിയ മക്കളെ, നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. ക്രിസ്തുവിനെ എതിർക്കുന്നവൻ പ്രവർത്തിക്കുകയും, പല രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഒരു വലിയ യുദ്ധം ഉണ്ടാകുകയും, പലരും തെറ്റായ ആശയങ്ങൾക്ക് വഴങ്ങുകയും ചെയ്യും. ആത്മീയ മരണം എല്ലായിടത്തും വ്യാപിക്കും. ഏറ്റവും വേദനാജനകമായ നിമിഷങ്ങളിൽ, നിങ്ങൾ യേശുവിനൊപ്പം നിൽക്കുക. എന്തുതന്നെ സംഭവിച്ചാലും സത്യത്തിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ ജാഗരൂകരാകുക. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, ഞാൻ നിങ്ങളെ സുരക്ഷിതമായ പാതയിലൂടെ നയിക്കും. നിങ്ങൾ ലോകത്തെ വിട്ട് കർത്താവിനെ വിശ്വസ്തതയോടെ സേവിക്കുക. ധൈര്യമായിരിക്കുക! ദൈവത്തിന്റെ വിജയം നീതിമാൻമാർക്ക് ലഭിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
5,200 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/11/2021
പ്രിയ മക്കളെ, പരിപാവനമായ നിയമങ്ങൾ ഉപേക്ഷിക്കപ്പെടുകയും പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങളുടെ പാതയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ ധൈര്യപൂർവ്വം നേരിടുക. നിങ്ങൾ തനിച്ചല്ല. എന്റെ യേശു നിങ്ങളെ സ്നേഹിക്കുകയും, നിങ്ങളോടൊപ്പം നടക്കുകയും ചെയ്യുന്നു. നിങ്ങൾ പ്രാർത്ഥനയിൽ നിന്നും അകന്ന് ജീവിക്കരുത്. എന്റെ കർത്താവ് നിങ്ങൾക്കായി കാത്തിരിക്കുന്നു. വിശ്വാസത്തിൽ ശക്തരായിരിക്കുവാൻ പരിശുദ്ധ കുർബാനയിൽ അവിടുത്തെ തേടുക. നിങ്ങൾ യേശുവിന്റേതാണെന്ന് തെളിയിക്കേണ്ടത് ഈ ജീവിതത്തിലാണ്, മറ്റൊന്നിലല്ല. ലോകത്തിലെ കാര്യങ്ങൾ നിങ്ങളെ കർത്താവിൽ നിന്നും അകറ്റാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, ഞാൻ നിങ്ങളെ വിശുദ്ധിയുടെ പാതയിലൂടെ നയിക്കും. ഭയം കൂടാതെ മുന്നേറുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ മറക്കരുത്: എല്ലാത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
Torne-se Sócio Contribuinte
Clique aqui